തൊടുപുഴ: നെടുങ്കണ്ടത്ത് പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ വിധവയ്ക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്നദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്‌ചെയർമാൻ ജോർജ്ജ് കുര്യന്റെ നിർദേശം പാലിക്കണമെന്ന് ബി. ജെ. പി ജില്ലാ പ്രസിഡന്റ് വിനു. കെ. കൈമൾ ആവശ്യപ്പെട്ടു. രാജ്കുമാറിന്റെ വിധവയ്ക്ക് ജോലി നൽകണമെന്നും ഒറ്റമുറി ലയത്തിൽ താമസിക്കുന്ന ഇവർക്ക് വിട് നിർമ്മിച്ച് നൽകണമെന്നും ഇവരുടെ വീട് സന്ദർശിച്ച വേളയിൽ ജോർജ് കുര്യൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിൽ വീടിന്റെ ഒഴികെ ബാക്കി ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.