ഇടുക്കി : പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ സംഗമം-ജനകീയം ഈ അതിജീവനം- എന്ന പരിപാടി ഇന്ന് കട്ടപ്പന മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. രാവിലെ 11.30 ന് റോഷി അഗസ്റ്റിൻ എം എൽ എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എ മാരായ പി. ജെ. ജോസഫ്, ഇ എസ് ബിജിമോൾ, എസ് രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, എ.ഡി.എം ആന്റണി സ്‌കറിയ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ.കെ.ജയചന്ദ്രൻ, കെ.കെ ശിവരാമൻ, ഇബ്രാഹിംകുട്ടി കല്ലാർ, എം.ജെ ജേക്കബ്, കെ.എം ഷുക്കൂർ, ബിനു. ജെ കൈമൾ, ടി.പി ജോസഫ്, കെ.രാജഗോപാൽ,അനൂപ് ഫ്രാൻസിസ്, പി.കെ വിനോദ്, പി.കെ ജയൻപിള്ള, തോമസ് ജോസഫ്, മാർട്ടിൻ മാണി, നോബിൾ ജോസഫ്, ജോണി ചെറുപറമ്പിൽ, ബി.ഡി പ്രശാന്ത്, കെ.സുരേഷ് ബാബു, എന്നിവർ ആശംസകൾ അർപ്പിക്കും.