ഇടുക്കി : ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കേരള കർഷകക്ഷേമനിധി ബില്ല് സെലക്ട് കമ്മിറ്റി അംഗങ്ങളുടെ യോഗം തൊടുപുഴ ടൗൺഹാൾ ഓഡിറ്റോറിയത്തിൽ കൃഷിമന്ത്രി വി.എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടത്തി. ചിറ്റയം ഗോപകുമാർ, കെ സി ജോസഫ്, കെ കുഞ്ഞിരാമൻ, മാത്യു ടി തോമസ്, പി കെ മുരളി, മുരളി പെരുനെല്ലി, സി കെ ശശീന്ദ്രൻ, സണ്ണി ജോസഫ്, പി ഉബൈദുള്ള, കെ വി വിജയദാസ്, ഡോ എൻ ജയരാജ്, സി കെ നാണു, കെ രാജൻ, സജി ചെറിയാൻ, ജില്ലാ കൃഷി ഓഫീസർ ആൻസി ജോൺ, ഡെപ്യൂട്ടി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, പ്രിൻസ് മാത്യു, രാധ കെ, രമ കെ നായർ, ബിജി തോമസ്, ബിജു പി മാത്യു തുടങ്ങിയവർ സിറ്റിങ്ങിൽ ഹാജരായി. കാർഷിക വിളകളുടെ ഇൻഷുറൻസ് സ്‌കീം 26 തരം വിളകളിലേക്കായി ഉയർത്തി. വിള ഇൻഷുറൻസ് സ്‌കീം ക്യാമ്പയിൻ ജൂലൈയിൽ ആരംഭിക്കും. യുവതി യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള സ്‌കീം, കൃഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക അംശാദായം അടയ്ക്കുന്ന പരിധി വിവിധ തട്ടുകളിലാക്കുമെങ്കിൽ പെൻഷൻ വിവിധ നിരക്കിൽ നൽകാൻ കഴിയും തുടങ്ങിയ വിവിധ ആശയങ്ങളാണ് കർഷകരും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരും നിർദേശിച്ചത്. 26ന് വായനാട്ടിൽ നടത്തുന്ന സിറ്റിങ്ങിനു ശേഷം ബില്ലിലെ വ്യവസ്ഥകൾ കുറ്റമറ്റതും കർഷകരുടെ ക്ഷേമത്തിന് ഉപകരിക്കുമാറ് എല്ലാ മേഖലകളിലും ഉൾപ്പെടുത്തി കൂടുതൽ സമഗ്രവും പ്രായോഗികവുമാക്കുമെന്ന്് മന്ത്രി പറഞ്ഞു.