നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹ പൂർവ്വ കൗൺസിലിംഗ് ഇന്നും നാളെയും ഉമാമഹേശ്വര ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചാരകൻ ബിജു പുളിക്കലേടത്ത്, പായിപ്ര ദമനൻ, ഡോ.മാത്യു കോട്ടൂർ, സി.കെ വത്സ എന്നിവർ ക്ലാസ്സുകൾ നയിക്കുമെന്ന് സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അിറയിച്ചു.