ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മൂന്ന് ഇൻസുലേറ്ററുകൾ കാടുകയറി നശിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിൽ കീരിത്തോട്,ചേലച്ചുവട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ സ്ഥാപിച്ച മാലിന്യ സംസ്‌കരണ ഇൻസുലേറ്ററുകൾ പ്രവർത്തിപ്പിക്കാതെ ചുറ്റം മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ്. കഞ്ഞിക്കുഴി പഴയ ബസ്റ്റാന്റിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസുലേറ്ററിന്റെ ചുറ്റുമുള്ള മാലിന്യത്തിന്റെ ദുർഗന്ധം മൂലം വ്യാപാരികളും ബസ് സ്റ്റാന്റിലെടോയലറ്റികളിൽ എത്തുന്ന യാത്രക്കാർക്കും ഏറെ ദുസഹമായി. അടിയന്തരമായി ഇൻസുലേറ്ററുകൾ പ്രവർത്തിപ്പികുവാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഓപ്പറെറ്റർമാരെ നിയമിച്ച് മാലിന്യങ്ങൾ കത്തിച്ചു കളയാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.