തൊടുപുഴ: ഡി.സി.സി.യുടെ ആഭിമുഖ്യത്തിൽ ജില്ലാതല നേതൃത്വ പഠന ക്യാമ്പ് ഇന്നാരംഭിക്കും. 10 ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പതാക ഉയർത്തും. 10.30 ന് കെ.മുരളീധരൻഎം. പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കെ.സി. ജോസഫ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ഡീൻകുര്യാക്കോസ് എം.പി., എം.എൽ.എ മാരായ സണ്ണിജോസഫ്, പി.ടി. തോമസ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. മണി, ഇ.എം. ആഗസ്തി, സജീവ് ജോസഫ്, എം.ടി തോമസ്, ജോയി തോമസ്, റോയി കെ പൗലോസ്, എസ്. അശോകൻ, പി.പി. സുലൈമാൻ റാവൂത്തർ, കൊച്ചുത്രേസ്യാപൗലോസ് തുടങ്ങിയവർ പ്രസംഗിക്കും. ജോയി വെട്ടിക്കുഴി സ്വാഗതവും, തോമസ് മാത്യു കക്കുഴി നന്ദിയും പറയും. 12.15 ന് ' ഇന്നത്തെ ഭാരതം രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ്സ് വഹിച്ച പങ്ക്' എന്ന വിഷയത്തെകുറിച്ച് വി.കെ.എൻ. പണിക്കർ ക്ലാസ്സെടുക്കും. ഉച്ചയ്ക്ക് ഒന്നിന് , എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും, മൂന്നു മണിക്ക് ഡീൻ കുര്യാക്കോസ് എം.പി.യും ക്യാമ്പിനെ അഭിസംബോധന ചെയ്യും. 4.30 ന് ഡി.സി.സി. ജനറൽ സെക്രട്ടറി സേനാപതി വേണു രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. 5.30 ന് വി.ഡി. സതീശൻ എം.എൽ.എ. യും, ഐ.എൻ.റ്റി.യു.സി. പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ക്യാമ്പിനെ അഭിസംബോധന ചെയ്യും. 6.30 ന് മോട്ടിവേഷണൽ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ വ്യക്തിത്വ വികസനത്തെ പറ്റി ക്ലാസ്സെടുക്കും. 8ന് ഡി.സി.സി. ജനറൽ സെക്രട്ടറി ഷാജി പൈനേടത്ത് സംഘടനാ പ്രമേയം അവതരിപ്പിക്കും. വനിതാ പ്രമേയം ഇന്ദുസുധാകരനും, തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധി അഡ്വ. സിറിയക്ക് തോമസും, കാർഷിക പ്രമേയം ജയ്സൺ കെ. ആന്റണിയും അവതരിപ്പിക്കും.