കുമളി: വണ്ടിപ്പെരിയാർ നെല്ലിമലയിൽ പ്രവർത്തിക്കുന്ന ബീവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് ബാറുകളെ സഹായിക്കാനായി ഇവിടെ നിന്ന് മാറ്റാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് ഹെഡ്‌ലോഡ് വർക്കേഴ്സ് യൂണിയനും ആട്ടോറിക്ഷ തൊഴിലാളികളും മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിച്ചു. മദ്യ ലോബിയുടെയും ചില തത്പരകക്ഷികളുടെയും ഉപദേശപ്രകാരം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഔട്ട്‌ലെറ്റ് മാറ്റാനുള്ള ശ്രമത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഹെഡ്‌ലോഡ് വർക്കേഴ്സ് യൂണിയൻ ഭാരവാഹികളും ആട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും പറഞ്ഞു.