കുമളി: മഴ കനത്തതോടെ മുല്ലപ്പരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന് തുടങ്ങി. വെള്ളയാഴ്ച 112.10 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ 112.50 ആയി ഉയർന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്. സെക്കൻഡിൽ 945 ഘനഅടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് 150 ഘന അടിയിൽ നിന്ന് 300 ആയി വർദ്ധിപ്പിച്ചു. ഇതോടെ വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾക്ക് ആശ്വാസമായി. ഇന്നലെ അണക്കെട്ട് പ്രദേശത്ത് 33 മിലീമീറ്ററും ബോട്ട്‌ലാൻഡിംഗിൽ 33.2 മില്ലിമീറ്റരും മഴ ലഭിച്ചു.