ഇടുക്കി: ഡീൻ കുര്യാക്കോസ് എം.പിയെ ഫേസ്ബുക്കിലൂടെ അപമാനിക്കാൻ പൊലീസുകാരൻ ശ്രമിച്ചതായി പരാതി. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡീൻ കുര്യാക്കോസ് എം.പി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മലബാർ സ്‌പെഷ്യൽ പൊലീസ് ക്യാമ്പിലെ ഫാരിസ് സുലൈമാൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ കമന്റ് ചെയ്തെന്നാണ് പരാതി. യൂത്ത്കോൺഗ്രസ് കരിമണ്ണൂർ മണ്ഡലം പ്രസിഡന്റ് ജോജോ ജോസഫാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.