കട്ടപ്പന: കനത്ത മഴയെത്തുടർന്ന് ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണഭിത്തി തകർന്നു വീണു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഇതേ ഭിത്തി കഴിഞ്ഞ മാസമാണ് സർക്കാർ അഞ്ച് ലക്ഷവും വിശ്വാസികൾ 15 ലക്ഷവും മുടക്കി പുനർനിർമ്മിച്ചത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു പള്ളിയിൽ കുർബാന നടക്കുന്നതിനിടെയാണ് ഭിത്തി തകർന്നത്. ആർക്കും പരിക്കില്ല. കൽകെട്ടിടിഞ്ഞു വീണതോടെ മേലേചിന്നാർ കട്ടപ്പന- റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഭാഗം ഇടിയാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ സംഭവിച്ചാൽ പള്ളിക്ക് ബലക്ഷയമുണ്ടാകും.