തൊടുപുഴ: താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ താലൂക്ക് യൂണിയൻ ഹാളിൽ വിവാഹകർമ്മപദ്ധതി, അപരക്രിയാപദ്ധതി എന്നിവയെക്കുറിച്ചുള്ള പരിശീലന ക്ലാസ് നടത്തി. യൂണിയൻ ഭരണസമിതി അംഗം പി.ആർ. ശിവശങ്കരൻ നായരുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എം.ബി. ധർമ്മാംഗദകൈമൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്.എൻ. ശ്രീകാന്ത്, മുനിസിപ്പൽ കൗൺസിലർ ടി.കെ. സുധാകരൻ നായർ, വനിതാ യൂണിയൻ സെക്രട്ടറി പ്രസീദ സോമൻ എന്നിവർ സംസാരിച്ചു. യൂണിയൻ ഭരണസമിതി അംഗമായ കെ.എസ്. വിജയൻ ക്ലാസിന് നേതൃത്വം നൽകി. ക്ലാസിൽ കരയോഗങ്ങളിൽ നിന്നുള്ള 80 അംഗങ്ങൾ പങ്കെടുത്തു.