ഇടുക്കി : ഇടുക്കി ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട് 98 ലക്ഷം രുപ ചെലവഴിച്ച് ഹിൽവ്യു പാർക്കിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു വിലയിരുത്തി. പാർക്കിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പുതിയ പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി ഡി.ടി.പി.സിക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ഡി.ടി.പി.സി സെക്രട്ടറി ജയൻ. പി വിജയൻ എന്നിവർ മന്ത്രിയെ അനുഗമിച്ചു.