ഇടുക്കി: പൈനാവ് കേന്ദ്രീയവിദ്യാലയത്തിൽ കണക്ക് അദ്ധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 23ന് രാവിലെ 11ന് നടത്തും. യോഗ്യത ബി.എസ്.സി മാത്സും ബി.എഡും. യോഗ്യരായവർ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.