കാഞ്ഞാർ: കുടയത്തൂർ സംഗമം ജംഗ്ഷന് സമീപം പാലത്തിന്റെ കൈവരിയിലേക്ക് കാർ ഇടിച്ച് കയറി. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. മൂലമറ്റം ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയുടെ മുകളിലൂടെ സഞ്ചരിച്ച് പാലം കഴിഞ്ഞ് സമീപത്തെ കൽകെട്ടിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കരിങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ച കൈവരിയായതിനാൽ കെട്ട് തകർന്നില്ല. കാറിന്റെ ദിശ അൽപം മാറിയിരുന്നെങ്കിൽ 50 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുമായിരുന്നു. കാർ ഓടിച്ചിരുന്നയാൾ നിസാര പരിക്കോടെ രക്ഷപ്പെട്ടു.