തൊടുപുഴ: 11-ാം ശമ്പള കമ്മിഷനെ ഉടൻ നിയമിക്കണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വി. മനോജ്. കേരള എൻ.ജി.ഒ സംഘിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രേം കിഷോർ വി.ആറിന്റെ അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറി എ. പ്രകാശ്, ജില്ലാ സെക്രട്ടറി കെ.കെ. രാജു, ജില്ലാ കമ്മിറ്റിയംഗം വി.എൻ. രാജേഷ്, സംസ്ഥാന സമിതിയംഗങ്ങളായ വി.കെ. ബിജു, എം.എൻ. ശശിധരൻ, നേതാക്കളായ എക്സിൻ കുമാർ, എൻ.എസ്. അജിത് കുമാർ എന്നിവർ സംസാരിച്ചു.