രാജാക്കാട് : കുഞ്ചിത്തണ്ണിയിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. ഇരുപതേക്കർ പുത്തൻപറമ്പിൽ ബെന്നിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ഏതാനും മാസങ്ങൾ മുമ്പ് നിർമ്മിച്ച ഭിത്തി കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കനത്ത മഴയിൽ തകരുകയായിരുന്നു. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.