തൊടുപുഴ: കോടികൾ ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്ത് നടത്തുന്ന മെഡിസെപ് എന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് മികച്ച ആശുപത്രികളെയും കൂടി പദ്ധതിയുടെ കീഴിൽ കൊണ്ടുവരണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ് ആവശ്യപ്പെട്ടു. എൻ.ജി.ഒ സംഘ് 41-ാം ജില്ലാ സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.ആർ. പ്രേം കിഷോറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി സിബി വർഗീസ്, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.പി. സാനു, ബി.പി.ഇ.എഫ് ജില്ലാ സെക്രട്ടറി പ്രകാശ് ഗോപാലൻ, ജില്ലാ സംഘചാലക് എം.എ. മണി, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വി. മനോജ്, കെ.എസ്.ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി പി.വി. രാജേഷ്, പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി ടി.എ. രാജൻ, എം.എൻ. ശശിധരൻ, വി.കെ. ബിജു, എ.എൻ. വിനോദ്, പി.എസ്. സന്തോഷ്, എക്സിൻ കുമാർ കെ, വി.എൻ. രാജേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാജു സ്വാഗതവും പി.രാജേഷ് നന്ദിയും പറഞ്ഞു.