രാജാക്കാട്: കേന്ദ്ര സാഹിത്യ അക്കാദമി കോമ്പയാറിൽ സംസ്‌കാര പോഷിണി ലൈബ്രറിയുമായി ചേർന്ന് നടത്തിയ സർഗസംവാദം സാഹിത്യ നിരൂപകൻ ഡോ. ജോബിൻ ചാമക്കാല ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതിയംഗം എൽ.വി. ഹരികുമാർ ആമുഖപ്രഭാഷണം നടത്തി. എഴുത്തുകാരായ ആന്റണി മുനിയറ, ജോസ് കോനാട്ട്, ജിജി കെ. ഫിലിപ്പ്, ജിജോ രാജകുമാരി, ധനഞ്ജലി എന്നിവർ രചനകൾ അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഡി. പ്രകാശ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.പി. ഗോപാലൻ, എസ്. മനോജ് എന്നിവർ നേതൃത്വം നൽകി.