തൊടുപുഴ: പരാജയങ്ങളിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.സി. ചാക്കോ പറഞ്ഞു. കോൺഗ്രസ് നേതൃപരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാക്കോ. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, എ.കെ. മണി, ഇ.എം. ആഗസ്തി, റോയ് കെ. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.