മറയൂർ: മൂന്നാർ- മറയൂർ റോഡിൽ വാഹനം തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കാന്തല്ലൂർ പെരടിപള്ളം സ്വദേശി രവി, കാരയൂർ സ്വദേശി രമേശ് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. മറയൂരിൽ നിന്ന് 13 കിലോമീറ്റർ അകലെ പാമ്പൻമലയ്ക്കും കോഫീ സ്റ്റോറിനും ഇടയ്ക്കുള്ള ഭാഗത്ത് നിയന്ത്രണം നഷ്ടമായ വാഹനം മൺതിട്ടിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട്ടിലെ തേനിയിൽ പോയി കാന്തല്ലൂരിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഇരുവർക്കും മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.