ചെറുതോണി: വാഴത്തോപ്പ് സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഫ്ളക്സ് ബോർഡുകൾ വ്യാപകമായി കീറിനശിപ്പിച്ചതായി പരാതി. ഇടുക്കി പൊലീസിൽ പരാതി നൽകിയതായി യു.ഡി.എഫ് മണ്ഡലം കമ്മറ്റി നേതാക്കൾ പറഞ്ഞു. യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന നിർവ്വാഹക സമിതിയംഗം എ.പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ റോയി കൊച്ചുപുര അദ്ധ്യക്ഷത വഹിച്ചു. എൻ പുരുഷോത്തമൻ, ജോസ് കുഴികണ്ടം, എം.കെ നവാസ്, പി.ഡി ജോസഫ്, ജോയി വർഗീസ്, റിൻസി സിബി, ഷിജോ തടത്തിൽ, അനിൽ ആനയ്ക്കനാട്ട്, ജേക്കബ്ബ് പിണക്കാട്ട്, ടോമി കൊച്ചുകുടി, കെ.കെ വിജയൻ, സന്തോഷ് കുറിച്ചിയിൽ കെ.എം ജലാലുദീൻ എന്നിവർ പ്രസംഗിച്ചു.