തൊടുപുഴ : വിദേശ വിപണിയിൽ വൻ സാധ്യതയുള്ളതും സ്വദേശി വിപണിയിൽ പ്രിയം വർദ്ധിച്ചുവരുന്നതുമായ മുരിങ്ങയിലയുടെ വിപണന സാധ്യതകൾ സംബന്ധിച്ച് കാഡ്സിന്റെ നേതൃത്വത്തിൽ 24 ന് രാവിലെ 11 ന് കാഡ്സ് ട്രെയിനിംഗ് സെന്ററിൽ സെമിനാർ നടക്കും. സ്മിഡ് ചെയർമാൻ ഡോ. കമലാസനൻ പിള്ള ക്ളാസ് നയിക്കും. ക്ളാസിൽ പങ്കെടുക്കുന്നവർക്ക് മുരിങ്ങവിത്തും തൈകളും വിതരണം ചെയ്യും. പ്രവേശനം 70 പേർക്ക് മാത്രം. ഫോൺ : 04862-223717.

ജൈവകാലിത്തീറ്റയുടെ പ്രാധാന്യം

തൊടുപുഴ : ക്ഷീരോത്പാദന രംഗത്ത് ജൈവ കാലിത്തീറ്റയുടെ ഉപയോഗത്തിലൂടെ മികച്ച പാൽ ഉത്പ്പാദിപ്പിക്കുന്നതിനായി കാഡ്സിന്റെ നേതൃത്വത്തിൽ 24 ന് ഉച്ചയ്ക്ക് 12 ന് കാഡ്സ് ട്രെയിനിംഗ് സെന്ററിൽ സെമിനാർ നടക്കും. ചോളം,​ കാപ്പ,​ കായ,​ ബാർലി എന്നി ജൈവ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ കാലിത്തീറ്റ ഉത്പാദിപ്പിച്ച് ജൈവ പാൽ ഉത്പാദിപ്പിക്കുവാൻ കർഷകരെ പ്രാപ്തരാക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. 50 പേർക്കാണ് പ്രവേശനം. ഫോൺ : 04862-223717.