തൊടുപുഴ: ദേശദ്രോഹ- ജനദ്രോഹ കേന്ദ്രബഡ്ജറ്റിനെതിരെ അണിനിരക്കുക, പൊതുസ്വത്ത് സ്വകാര്യകുത്തകകൾക്ക് തീറെഴുതാനുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സി.പി.ഐ-എം.എൽ റെഡ്ഫ്ളാഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ. ദിലീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ അദ്ധ്യക്ഷത വഹിച്ചു. യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിൻ കെ. ടോമി, ടി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.എ. സദാശിവൻ, യുവജനവേദി ജില്ലാ പ്രസിഡന്റ് ഷാഹിദ എം. മീരാൻ എന്നിവർ സംസാരിച്ചു. ജോർജ് തണ്ടേൽ സ്വാഗതവും ടി.ജെ. ബേബി നന്ദിയും പറഞ്ഞു.