ആലക്കോട്: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 17ന് കർഷകദിനമായി ആചരിക്കും. പഞ്ചായത്തിലെ രണ്ട് മികച്ച കൃഷിക്കാരെയും ഒരു പട്ടികജാതി / പട്ടികവർഗ കൃഷിക്കാരനെയും ഓരോ വനിതാ- യുവകർഷകനെയും ആദരിക്കുന്നു. മികച്ച കൃഷിക്കാരായി ആദരിക്കപ്പെടാൻ താത്പര്യമുള്ളവർ 31ന് മുമ്പായി കൃഷിഭവനിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണമെന്ന് ആലക്കോട് കൃഷി ഓഫീസർ അറിയിച്ചു.