തൊടുപുഴ :ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലും ലൈബ്രറികൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയായ ' സ്‌കൂൾ ലൈബ്രറി ശാക്തീകരണം 2019'ന് തുടക്കമായി. പുസ്തക വിതരണോദ്ഘാടനം പി ജെ ജോസഫ് എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അദ്ധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന എയ്ഡഡ്, അൺഎയ്ഡഡ് ആയ 35ഓളം സ്‌കൂളുകളിലേക്കായി 4 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഒരു സ്‌കൂളിൽ ഏകദേശം 85 പുസ്തകങ്ങളാണ് നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ ഇബ്രാഹിം, വൈസ് പ്രസിഡന്റ് പ്രിൻസി സോയി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത്തീഫ് മുഹമ്മദ്, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു, പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലീലമ്മ ജോസ്, സീന ഇസ്മയിൽ, ജിമ്മി മാറ്റത്തിപ്പാറ, തൊടുപുഴ ബി ആർ സി ബി.പി.ഓ സിബി കുരുവിള തുടങ്ങിയവർ സംസാരിച്ചു.