ഇടുക്കി: ജില്ലയിൽ വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയുന്നതിനും അവ പരിഹരിക്കുന്നതിനുമായി ആഗസ്റ്റ് 16 ന് രാവിലെ 10 മുതൽ ഒരു മണിവരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനം അദാലത്ത് സംഘടിപ്പിക്കുന്നു. ഭൂമി സംബന്ധമായ പരാതികൾ ഒഴികെ കൃഷിനാശം, വന്യമൃഗ ശല്യം, മനുഷ്യ വന്യജീവി സംഘർഷം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിട്ട് വനംവകുപ്പ് അധികാരികളെ അറിയിക്കാൻ പൊതുജനങ്ങൾക്ക് ആവസരമൊരുക്കുകയാണ് വനം അദാലത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. പരാതികൾ ആഗസ്റ്റ് 9 വരെ വനംവകുപ്പിന്റെ മൂന്നാർ, മറയൂർ, മാങ്കുളം വനം ഡിവിഷൻ ഓഫീസുകൾ, ഡെപ്യൂട്ടി ഡയറക്ടർ പെരിയാർ ഈസ്റ്റ്/ വെസ്റ്റ് വൈൽഡ് ലൈഫ് ഡിവിഷൻ, ഇടുക്കി/ മൂന്നാർ, തേക്കടി, വള്ളക്കടവ്, പമ്പ, കുമളി, അയ്യപ്പൻകോവിൽ, നഗരംപാറ, മൂന്നാർ, അടിമാലി, നേര്യമംഗലം, ദേവികുളം, ആനക്കുളം, ഇരവികുളം, ചിന്നാർ, കാന്തല്ലൂർ, കാളിയാർ, തൊടുപുഴ റെയ്ഞ്ച് ഓഫീസുകളിലും, കൊച്ചുപമ്പ, ശബരിമല, വണ്ടംപതാൽ, മുറിഞ്ഞപുഴ, കല്ലാർ, കാഞ്ചിയാർ, വൈരമണി, പെട്ടിമുടി, പനംകുട്ടി, മച്ചിപ്ലാവ്, ഇഞ്ചത്തൊട്ടി, വാളറ, ബോഡിമെട്ട്, നാച്ചിവയൽ, കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനുകൾ, ടോപ്പ്‌സ്റ്റേഷൻ, ചിന്നാർ ചെക്കുപോസ്റ്റുകൾ എന്നീ ഓഫീസുകളുടെ വിലാസത്തിൽ തപാൽ മുഖേനയോ ഓഫീസ് പ്രവൃത്തി സമയത്ത് രേഖാമൂലം നേരിട്ടോ അല്ലെങ്കിൽ vanadalathidk@gmail.com
എന്ന ഇ മെയിൽ വിലാസത്തിലോ സമർപ്പിക്കാം. പരാതിക്കാരന്റെ പൂർണ്ണ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയിരിക്കണം.