ചെറുതോണി: ആൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10.30ന് ചെറുതോണിയിലുള്ള കരാർ ഭവനിൽ നടക്കും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എ. അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.സി. ജോൺ മുഖ്യാതിഥിയായിരിക്കും.എ.കെ.ജി.സി.എ. ജില്ലാ പ്രസിഡന്റ് എം.എ.അഗസ്റ്റ്യൻ, ജില്ലാ സെക്രട്ടറി കെ.പി.അബ്ദുൾകരീം, ജില്ലാ ട്രഷറർ രാജു ജോസഫ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.