കട്ടപ്പന: ഭവന നിർമാണ ബോർഡ് നടത്തുന്ന ഭവന വായ്‌പ്പാ കുടിശിക അദാലത്തിന്റെ ജില്ലാതല ഉദ്‌ഘാടനം റോഷി അഗസ്റ്റിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മുൻസിപ്പൽ ടൌൺ ഹാളിൽ ആയിരുന്നു അദാലത്ത് നടന്നത്..ഭവന നിർമാണ ബോർഡ് ചെയർമാൻ പി പ്രസാദ് സംബന്ധിച്ചു.ഭവന വായ്‌പകൾ തീർപ്പാക്കുവാൻ പ്രയാസം നേരിടുന്ന ഗുണഭോക്താക്കൾക്ക് ആശ്വാസ നടപടിയെന്ന നിലയിലാണ് സംസ്ഥാന ഭവന നിർമാണ ബോർഡ് അദാലത്ത് സംഘടിപ്പിച്ചത്.ജില്ലയിൽ 145 പേരിലായി 14 .95 കോടി രൂപയാണ് കുടിശ്ശികയുള്ളത്.ഗുണഭോക്താക്കളുടെ നിലവിലുള്ള സ്ഥിതി വിവരങ്ങൾ പരിശോധിച്ചാണ് ഇവരെ വിളിച്ചു വരുത്തി സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഇളവ് നൽകിയത്.95 പേരാണ് അദാലത്തിനു എത്തിയത് ഇതിൽ 75 എണ്ണവും അദാലത്തിലൂടെ തീർപ്പാക്കുകയും ചെയ്തു.99 വായ്‌പ്പാ ഫയലുകളിൽ നിന്നായി 10.45 കോടി രൂപ ബോർഡിന് ലഭിക്കാനുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്സ്യ പൗലോസ്,കട്ടപ്പന നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴി ഭവന നിർമാണ ബോർഡ് അഡിഷണൽ സെക്രട്ടറി കെ ബാബു ,ഡെ.ചീഫ് എഞ്ചിനീയർ റാണി പി എൻ,മുൻ നഗരസഭ ചെയർമാൻ മനോജ് എം തോമസ് തുടങ്ങിയവർ പങ്കെടുത്തു