തൊടുപുഴ :മലങ്കര ഡാമിൽ വെള്ളത്തിന്റെ അളവ് ഇന്നലെ 39.95 മീറ്ററായി കുറഞ്ഞു. ഇതേ തുടർന്ന് ഇന്നലെ രാവിലെ രണ്ട് ഷട്ടറുകൾ അടച്ചു.ഡാമിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് മൂന്ന് ഷട്ടർ ഉയർത്തിയിരുന്നു. ഇന്നലെ രാത്രി 8 വരെ ഒരു ഷട്ടർ മാത്രം 10 സെ. മീറ്റർ ഉയർത്തിയിരുന്നു. മഴയുടെ ശക്തി കുറഞ്ഞാൽ ഈ ഷട്ടറും അടക്കുമെന്ന് എം വി ഐ പി അധികൃതർ അറിയിച്ചിരുന്നു.