മുട്ടം:പെരുമറ്റം കനാൽ ക്രോസിങ്ങിന് സമീപം തടി കയറ്റിയെത്തിയ ലോറി അപകടത്തിൽപ്പെട്ടു. ചൊവാഴ്ച്ച പുലർച്ചെയോടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി സമീപത്തെ തിട്ടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവമറിഞ്ഞ് മുട്ടം പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. റോഡിലേക്ക് വീണ തടി പൊലീസ് നീക്കം ചെയ്തു. മറ്റ് വാഹനങ്ങൾക്കായി അപകടമുന്നറിയിപ്പ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചു. വൈകിട്ടോടെ മറ്റൊരു ലോറിയിലേക്ക് തടി മാറ്റിയ ശേഷമാണ് അപകടത്തിൽപ്പെട്ട വാഹനം നീക്കിയത്. തടി കയറ്റിയ ലോറിക്ക് സാരമായ കേട് സംഭവിച്ചു.