തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയന്റെ വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ശാരദാ ദേവി ക്ഷേത്രത്തിൽ കർക്കിടക മാസത്തോടനുബന്ധിച്ച് ഔഷധസേവ നടക്കും . ഞായറാഴ്ച്ച രാവിലെ ഒൻപതിന് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ യൂണിയൻ കൺവീനർ ഡോ.. കെ. സോമൻ ഏറ്റുവാങ്ങി ഭക്തജനങ്ങൾക്ക് നൽകും. പത്തിന് പ്രീതിലാൽ കോട്ടയം പ്രഭാഷണം നടത്തും.