രാജാക്കാട് : ചതുരംഗപ്പാറയിലെ പാറമടയിൽ നിന്നും സ്‌ഫോടക വസ്തുക്കൾമോഷ്ടിച്ച് വിറ്റകേസിലെ പ്രതികളെ ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഒന്നും രണ്ടും പ്രതികളായ ആദിയാർപുരംചേരിക്കൽ രതീഷ് (34), സന്യാസിയോട പനക്കസിറ്റി പുത്തൻപുരക്കൽ സതീഷ് (35) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിചോദ്യം ചെയ്യുന്നത്.
ക്രഷറിന്റെഗോഡൗണിണിന്റെ പൂട്ട് തകർത്ത് 100 കിലോ നൈട്രേറ്റ് മിക്സ്ചറും, 2000 ഡിറ്റോർണേറ്ററുകളും ഉൾപ്പെടെയുള്ളവ ക്രഷറിലെജോലിക്കാരായ രതീഷ്, ശ്രീജിത്ത്, സതീഷ്, വിശ്വനാഥൻ എന്നിവർചേർന്ന്‌മോഷ്ടിച്ചത്. ഇതിൽ 1000 ഡിറ്റോർണേറ്റ്രും, 1000 പശയും തൂക്കുപാലം സ്വദേശികളായ ഭദ്രൻ, ശശിധരൻ വാങ്ങിയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 55 കിലോ ജലാറ്റിൻ സ്റ്റിക്കും 600 ഡിറ്റോർണേറ്ററുകളും ഇവരിൽനിന്നും കണ്ടെടുക്കുകയും ചെയ്തു.മോഷ്ടിക്കപ്പെട്ടവയിൽ പാതിയോളം വരുന്നവയുടെ തുമ്പ് ലഭിച്ചുവെങ്കിലും ബാക്കിയുള്ളവ കണ്ടെത്തേണ്ടതുണ്ട്. കുറെ സാധനങ്ങൾ പ്രാദേശികമായി വിറ്റെന്ന് മനസ്സിലായിട്ടുണ്ട്. ഇവ വാങ്ങിയവർ പാറ പൊട്ടിക്കാൻ ഉപയോഗിച്ചു എന്നാണ് നിഗമനം. അവശേഷിക്കുന്നവ കണ്ടെത്തുവാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്.
കേസിൽ ആദിയാർപുരംചേരിക്കൽ രതീഷ് (34), സന്യാസിയോട പനക്കസിറ്റി പുത്തൻപുരക്കൽ സതീഷ് (35),കോഴിക്കോട് പുളിക്കൽ അത്തൂർകുന്ന് ഈട്ടിപറമ്പിൽ വിശ്വനാഥൻ (50), ആദിയാർപുരംചേരിക്കൽ ശ്രീജിത്ത് (27), തൂക്കുപാലം പാട്ടപറമ്പിൽ ഭദ്രൻ (63), ബാലഗ്രാം പുതുപുരക്കൽ ശശിധരൻ (51) എന്നിവരാണ് അറസ്റ്റിലായത്.