തൊടുപുഴ : മഴക്കാല രോഗപ്രതിരോധ ത്തിനായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴയും സംയുക്തമായി കൈകോർക്കാം രോഗ പ്രതിരോധത്തിനായി ഒരുമയോടെ 'പദ്ധതി ആരംഭിക്കുന്നു .ഇതിന്റ ഭാഗമായി മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളുംഅവയുടെ പ്രതിരോധവും സംബന്ധിച്ച് ക്ലാസുകൾ നഗര സഭയിലെ തിരഞ്ഞെടുത്ത വാർഡുകളിൽ നടത്തും. കൊതുക് കൂത്താടി നശീകരണ മരുന്നുകളും നൽകും. പരിപാടി രണ്ടുപാലം അങ്കൻവാടിയിൽ മുൻസിപ്പൽ വൈസ് ചെയർമാൻ സി.കെ.ജാഫർ ഉദ്ഘാടനം ചെയ്തു .ഹെൽത്ത് സൂപ്പർവൈസർ എം.എംസോമി അദ്ധ്യക്ഷത വഹിച്ചു .ജില്ല ആയുർവേദ ആശുപത്രിമെഡിക്കൽ ഓഫീസർ ഡോ.സുരേഷ് കെ.ആർ മുഖ്യ പ്രഭാഷണം നടത്തി. എച്.ഐ സുനിൽ കുമാർ, ജെഎച്ച് ഐ പീറ്റർ കെ അബ്രഹാം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.