കട്ടപ്പന : ഏലപ്പാറ പഞ്ചാത്ത് യു പി സ്‌കൂളിന്റെ തകർന്നു വീഴാറായ കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനം. ജീർണാവസ്ഥയിലായ കെട്ടിടം ഏതു നിമിഷവും തകരുമെന്ന അവസ്ഥയിലായതോടെയാണ് കെട്ടിടം പൊളിക്കാൻ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത്.
പഞ്ചായത്ത് യു പി സ്‌കൂളിൽ ഉപയോഗശൂന്യമായി കിടന്ന കെട്ടിടമാണ് പൊളിക്കാൻ തീരുമാനമായത്. നേരത്തെ നിർമ്മാണത്തിലെ അഴിമതി മൂലം പാതി വഴിയിൽ നിർമ്മാണം നിലച്ച കെട്ടിടമാണ് തകർന്നു വീഴാറായി നിൽക്കുന്നത്. വർഷങ്ങൾക്കു നിർമ്മിച്ച കെട്ടിടത്തിൽ വൻ അഴിമതി പുറത്തായതോടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഇതോടെ കന്നുകാലികളും തെരുവുനായക്കളും കെട്ടിടം കയ്യടക്കി. ജീർണാവസ്ഥയിലായ കെട്ടിടം ഏതു നിമിഷവും തകരുമെന്ന സ്ഥിതിയിലെത്തിയതോടെയാണ് പി.ടി.എ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്. കെട്ടിടം പൊളിക്കാൻ വിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയതായി സ്‌കൂൾ ഹെഡ്മാസ്റ്റർ എൽ ശങ്കിലി പറഞ്ഞു.
പീരുമേട് എം എൽ എ ഇ.എസ് ബിജിമോൾ പുതിയ കെട്ടിട നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചു നീക്കാൻ ആവശ്യമായ തുക പഞ്ചായത്തിനോട് ആവശ്യപ്പെടും. അടിന്തര പ്രാധാന്യം നൽകി കെട്ടിടം പൊളിച്ചു നീക്കുവാനാണ് സ്‌കൂൾ പിറ്റിഎയുടെയും അദ്ധ്യാപകരുപടയും തീരുമാനം