കുമളി : ഭാരതീയ കിസാൻ സംഘ് ക്ഷേത്രീയ ചിന്തൻ ബൈഠകിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ) മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചിന്തൻ ബൈഠക് അഖിലേന്ത്യാ പ്രസിഡന്റ് ഐ.എൻ. ബസവഗൗഡ ഉദ്ഘാടനം ചെയ്യും. സംഘടനാ ജനറൽ സെക്രട്ടറി ദിനേഷ് ദത്താത്രേയ കുൽകർണ്ണി മുഖ്യപ്രഭാഷണം നടത്തും. കിസാൻ സംഘ് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഭാരവാഹികൾ പങ്കെടുക്കും. കുമളി ഹോളിഡേ ഹോമിൽ നടക്കുന്ന ബൈഠക്കിൽ കാർഷിക മേഖലയിലെ ഗുരുതര പ്രശ്നങ്ങൾ ചർച്ചചെയ്യും. കർഷക താൽപര്യം സംരക്ഷിക്കുന്നതിനുപകരം കോർപറേറ്റ് താത്പര്യം സംരക്ഷിക്കുന്ന സ്‌പൈസസ് ബോർഡിന്റെ സമീപനവും പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി, ഫസൽ ബീമാ യോജന തുടങ്ങി കർഷക ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താത്ത കേരള സർക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ടി.ഡി. ചന്ദ്രൻ അറിയിച്ചു.