ഇടുക്കി : വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് എന്നീ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 27ന് രാവിലെ എട്ടിന് നടത്തും. കോളേജ് അഡ്മിഷൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ബന്ധപ്പെട്ട അസ്സൽ രേഖകളും ഫീസും സഹിതം സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം. രജിസ്‌ട്രേഷൻ രാവിലെ 10 വരെ. ഫോൺ 04869253710, 9497883851.