ഇടുക്കി : ഇടുക്കി ജവഹർ നവോദയ വിദ്യാലയത്തിൽ പുതിയ അദ്ധ്യയന വർഷത്തിലേക്ക് അനദ്ധ്യാപക താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനത്തിൽ അപേക്ഷ ക്ഷണിച്ചു. എൽ.ഡി.സി സ്റ്റോർകീപ്പർ തസ്തികക്ക് 12ാം ക്ലാസ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ടൈപ്പിംഗ്/ കമ്പ്യൂട്ടർ പരിജ്ഞാനം. ലാബ് അറ്റൻഡന്റ് തസ്തികക്ക് പത്താം ക്ലാസ് (സയൻസ് പശ്ചാത്തലം). താൽപര്യമുള്ളവർ നാളെ രാവിലെ 10 ന് യോഗ്യത, പ്രായം, അനുഭവജ്ഞാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വിദ്യാലയത്തിലെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ 04862 259916.