തൊടുപുഴ: പാചകവാതക സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നഗരസഭ ബസ് സ്റ്റാന്റിൽ പുറത്തേയ്ക്കുള്ള കവാടത്തിനു സമീപത്തുള്ള ടീ സ്റ്റാളിലാണ് സിലിണ്ടറിൽ തീപിടിച്ചത്. ഫയർഫോഴ്സ് എ്ത്തി തീയണച്ചതിനാൽ അപകടം ഒഴിവായി.