ചെറുതോണി: ലാത്തിയും ഷീൽഡും തോക്കും ഉപയോഗിച്ച് പ്രത്യേക പരിശീലനം പൂർത്തിയാക്കിയ പൊലീസ് സേനാ അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ഇടുക്കി ഡിസ്ട്രിക്ക് പൊലീസ് ഹെഡ് കോർട്ടേഴ്സ് ക്യാമ്പിൽ നടത്തി. ഡിസ്ട്രിക്ക് ക്രൈം റിക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി .പി സുകുമാരൻ നേതൃത്വം നൽകി. ഡി.ഐ.ജി സേതുരാമൻ വിദേശ രാജ്യങ്ങളിലെ പഠനത്തിന് ശേഷം മനുഷ്യവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പൊലിസ് മുറയിൽ വ്യാപകമായ മാറ്റം വരുത്തി അക്രമിയെ തന്ത്രത്തിൽ കിഴ്‌പ്പെടുത്തുക എന്ന ഉദ്ദേശത്തോടുകുടി ജില്ലയിലെ മുഴുവൻ പൊലീസ് സേനാ അംഗങ്ങൾക്കും പരിശീലനം നൽകി വരുകയാണ് . ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന മൂന്നാം ബാച്ച് പാസിംങ്ങ് ഔട്ട് പരേഡിൽ 41 സേന അംഗങ്ങളിൽ 12 വനിതകളാണ്. അക്രമസക്തരായ ജനക്കൂട്ടത്തിന് നടവിലൂടെ വി.ഐ.പി കളെ എങ്ങനെ സംരക്ഷിച്ച് കൊണ്ടു പോകാം എന്നും അക്രമികളുടെ കല്ലേറിൽ നിന്ന് പൊലിസിന് എങ്ങനെ സംരക്ഷണം നേടാം എന്നും . അക്രമസക്തരായ ജനക്കൂട്ടത്തെ തന്ത്രത്തിലൂടെ എങ്ങനെ കിഴ്‌പ്പെടുത്താം എന്ന് പരിശിലനം നേടിയ 41 സേനാ അംഗങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചുു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ എ.എസ്.ഐ വി.സുനിൽ , കെ.എം വിനോദ് , തോമസ് ചെറിയാൻ , സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, സുനിൽ എന്നിവർ നേതൃത്വം നൽകി