തൊടുപുഴ : ഗ്ളാബൽ കേരളാ പ്രവാസി അസോസിയേഷൻ തൊടുപുഴ താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി അബ്ദുൾ ബഷീർ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.കെ രമാദേവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യുട്ടിവ് മെമ്പർമാരായ കെ.എ ജോൺ,​ സണ്ണി പൗലോസ് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ബൈജു ജോസഫ് സ്വാഗതവും ജില്ലാ മെമ്പർഷിപ്പ് കോർഡിനേറ്റർ കെ.കെ സജീവ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജോളി ജേക്കബ് (പ്രസിഡന്റ്)​,​ മാർഷൽ പോൾ (സെക്രട്ടറി)​,​ ജോണീമാണി (ട്രഷറർ)​,​ ജീല്ലാ മീഡിയ കോ- ഓർഡിനേറ്ററായി രതീഷ് ആലോലിക്കൽ എന്നിവരുൾപ്പെടെ 11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപീകരിച്ചു.