തൊടുപുഴ ഈസ്റ്റ്: വിജ്ഞാനമാതാ ഇടവകയിൽ പോപ്പുലർ മിഷൻ ധ്യാനം ആഗസ്റ്റ് 11 മുതൽ 16 വരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് മക്കോളിൽ അറിയിച്ചു. കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിലെ വിൻസൻഷ്യൻ വൈദികരാണ്‌ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. 11ന് വൈകിട്ട് 4.50ന് വിവിധകേന്ദ്രങ്ങളിൽ നിന്ന് റാലികൾ പള്ളിയിലെത്തും. തുടർന്ന് വിശുദ്ധ കുർബാന, ധ്യാനം. 12 മുതൽ 15 വരെ എല്ലാ ദിവസവും രാവിലെ ആറിന് വിശുദ്ധ കുർബാന, ധ്യാനപ്രസംഗം. വൈകിട്ട് ആറിന് സായംകാല ശുശ്രൂഷ. 16ന് രാവിലെ ആറിന് വിശുദ്ധ കുർബാന, ധ്യാനം. വൈകിട്ട് നാലിന് വിവിധകേന്ദ്രങ്ങളിൽ നിന്നും പരിഹാര പ്രദക്ഷിണം പള്ളിയിലെത്തും. രൂപതാ വികാരി ജനറാൾമോൺ. ഫ്രാൻസിസ് കീരംപാറ സമാപന സന്ദേശം നൽകും. ഫാ. ജോസഫ് മക്കോളിൽ (രക്ഷാധികാരി), റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് (ജന. കോ ഓർഡിനേറ്റർ), ഫാ. പോൾ കാരക്കൊമ്പിൽ (സഹരക്ഷാധികാരി), കുഞ്ഞച്ചൻ മാറാട്ടിൽ (ജന. കൺവീനർ), പീറ്റർ തറയിൽ, അലൻജോൺ താന്നിക്കൽ,ജോർജ് തടത്തിൽ (കൈക്കാരന്മാർ) എന്നിവർ ഉൾപ്പെടുന്ന വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.