പൊന്നന്താനം: പൊന്നന്താനം ഗ്രാമീണ വായനശാലയുടെ 63-ാം സ്ഥാപകദിനം 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിവിധ പരിപാടികളോടെ വായനശാല ആഡിറ്റോറിയത്തിൽ നടത്തും. കുടുംബസംഗമം, കലാപരിപാടികൾ, സ്‌നേഹവിരുന്ന് ഇതിന്റെ ഭാഗമായി നടത്തും. സ്ഥാപകദിനാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ആർ. സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജേക്കബ് മാത്യു, സ്‌കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ഫിലിപ്പ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. തോമസ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ എൽസമ്മ സെബാസ്റ്റ്യൻ, പി.ജെ. ജോയി, ദിലീപ് കുമാർ എം.എസ്, ബാങ്ക് ഭരണ സമിതി മെമ്പർ ജോമോൻ ഫിലിപ്പ്, ഷിജോ അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ പുതിയ ഭാരവാഹികൾ ചാർജെടുക്കും.