തൊടുപുഴ: എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും കനൽ കലാവേദിയുടെയും നേതൃത്വത്തിൽ ചെസ്സ്‌ -കാരംസ് രംഗത്ത് പ്രാവീണ്യമുള്ള സർക്കാർ ജീവനക്കാർക്കായി ജില്ലാതല മത്സരം സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 10ന് എറണാകുളത്ത് നടത്തുന്ന സംസ്ഥാനതല മത്സരത്തിന് മുന്നോടിയായാണ് ജില്ലാതല മത്സരം നടത്തുന്നത്.28 ന് രാവിലെ 10 ന് തൊടുപുഴ എൻ ജി ഒ യൂണിയൻ മന്ദിരത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446136188,9447029328
എന്നീ നമ്പറുകളിലോ ngounionidk@gmail.com എന്ന ഇമെയിലിലോ പേര് രജിസ്റ്റർ ചെയ്യണമെന്ന് എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാറും കനൽ കലാവേദി കൺവീനർ ജോബി ജേക്കബും അറിയിച്ചു.