കട്ടപ്പന കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ആശാ ആന്റണിയെ തിരഞ്ഞെടുത്തു. വളകോട് ഡിവിഷനിൽ നിന്നുമുള്ള സി പി ഐ പ്രതിനിധിയാണ് ആശ ആൻറണി.എൽ ഡി എഫ് ഭരണ സമിതിയുടെ ഇനിയുള്ള 15 മാസക്കാലം ആശാ ആൻറണിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിക്കുന്നത്.
മുൻ പ്രസിഡന്റ് സാലി ജോളി മുന്നണി ധാരണ പ്രകാരം രാജി വെച്ചതിനെ തുടർന്നാണ്തിരഞ്ഞെടുപ്പ് നടന്നത്.വരാണധികാരിയായ ഡെപ്യുട്ടി കളക്ടർ എലിസബത്ത് മാത്യൂസിന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് .എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ആശ ആന്റണി 7 വോട്ടുകൾക്കാണ് വിജയിച്ചത്.യുഡി എഫിലെ അമ്പിളി വി ജി ആയിരുന്നു എതിർസ്ഥാനാർത്ഥി.എൽ ഡി എഫ് മുന്നണി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യ 43 മാസം സി പി എമ്മിനും തുടർന്നുള്ള 17 മാസം സി പി ഐക്കും പ്രസിഡന്റ് പദവിയെന്ന ധാരണയിൽ എത്തിയിരുന്നു.അക്കാലയളവിൽ വൈസ് പ്രസിഡന്റ് സ്ഥാനം പരസ്പരം പങ്കിടാനും തീരുമാനിച്ചു.ഇതേ തുടർന്ന് സി പി ഐ പ്രധിനിധി ആയിരുന്ന ജിജി കെ ഫിലിപ്പ് രാജി വച്ചപ്പോൾ സി പി എം പ്രതിനിധി കാഞ്ചിയാർ രാജൻ കഴിഞ്ഞ ജൂൺ 29 നു സ്ഥാനം ഏറ്റെടുത്തിരുന്നു.13 അംഗ പഞ്ചായത്തിൽ എൽ ഡി എഫിന് ഏഴും, യുഡി എഫിന് 6 അംഗങ്ങളാണ് ഉള്ളത്,ഭരണപക്ഷത്ത് സി പി ഐ എം ന് 5 ഉം സി പി ഐക്ക് 2 ഉം പ്രതിനിധികളാണ് ഉള്ളത്...
വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും,നിലവിലെ വിവിധ പദ്ധതികൾ തുടരുമെന്നും പ്രസിഡന്റായി ചുമതലയേറ്റ ആശാ ആന്റണി പറഞ്ഞു .