കുമളി: മഴ കുറഞ്ഞതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ നീരൊഴുക്കും കുറഞ്ഞു. ഇതോടെ അണക്കെട്ടിലെ ജലത്തെ ആശ്രയിച്ചു കഴിയുന്ന തമിഴ് നാട്ടിലെ അഞ്ച് ജില്ലയിലെ ജനങ്ങൾ ആശങ്കയിലായി. മധുര, തേനി, ദിണ്ഡുക്കൽ, രാമനാഥപുരം, ശിവഗംഗ തുടങ്ങിയ ജില്ലകളിലുള്ളവരാണ് കുടിക്കുന്നതിനും കൃഷിക്കുമായി മുല്ലപ്പെരിയാർ ജലത്തെ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. തമിഴ്നാട് കൊണ്ട് പോകുന്ന ജലത്തിന്റെ അളവ് 300 ഘന അടിയായി ഉയർത്തുകയും ചെയ്തു. ഇത് മധുര, തേനി ജിലകൾക്ക് മാത്രമാണ് പ്രയോജനപ്പെട്ടത്. മറ്റ് ജില്ലകളിൽ ജലക്ഷാമം രൂക്ഷമാണ്. കൃഷിയിറക്കുന്നതിനും സാധിച്ചിട്ടില്ല. കർഷകരും പ്രതിസന്ധി നേരിടുകയാണ്. ജൂൺ മാസം മഴ ലഭിക്കാതെ വന്നതാണ് തിരിച്ചടിയായത്. വൈഗ അണക്കെട്ടിലും ജലനിരപ്പ് കുറവാണ്. ഇനിയും മഴ ലഭിക്കാതെ വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയിലാണ് ജനം. ഇന്നലത്തെ കണക്ക് പ്രകാരം ബോട്ട്‌ലാന്റിംഗിങ്ങിൽ 0.02 മഴയാണ് രേഖപ്പെടുത്തിയത്. 114.05 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.