ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ മുരിക്കാശേരി പൊലീസ് അറസ്റ്റുചെയ്തു. വാത്തിക്കുടി-പടമുഖം കുര്യപ്പാറയിൽ രാജു( ജോസ്-53)വാണ് അറസ്റ്റിലായത്. കഴിഞ്ഞ പതിനാറിനാണ് പീഡനശ്രമം നടന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ മുരിക്കാശേരി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.