കുമളി: പഴങ്ങളും പച്ചക്കറികളും സദാ സമയവും കാത്ത്സൂക്ഷിക്കേണ്ട അവസ്ഥയിലാണ് കുമളിയിലെ വ്യാപാരികൾ. പ്രശ്നക്കാർ വാനരൻമാരാണ്. കണ്ണൊന്ന് തെറ്റിയാൽ കൂട്ടമായെത്തി കണ്ടതെല്ലാം എടുത്ത്കൊണ്ട് പോകും. ഒരുകൂട്ടം വാനരൻമാർ ഒരുമിച്ച്എ ത്തുന്നതിനാൽ കടയിലെ സാധനങ്ങളെല്ലാം വലിച്ച് വാരിയിട്ട ശേഷമാകും ആവശ്യമുള്ളത് എടുത്ത്കൊണ്ട് പോകുന്നത്. ആപ്പിൾ കണ്ടാൽ വിടില്ല. പരമാവധി അടിച്ച്മാറ്റും. വാനരൻമാരുടെ വികൃതികൾ വിനോദസഞ്ചാരികൾക്ക് ഏറെ കൗതുകം പകരുമെങ്കിലും നഷ്ടം സഹിക്കേണ്ടിവരുന്ന വ്യാപാരികൾക്ക് നിസഹായരായി നിൽക്കാനേ കഴിയൂ. നഷ്ടഹാരത്തിനായി കുമളി വ്യാപാരിവ്യവസായി ഏകോപനസമതി പെരിയാർ കടുവാവസങ്കേതം ഡെപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽകി.