റെഡ് അലർട്ടും ഓറഞ്ഞ് അലർട്ടുമൊക്കെ ഇപ്പോൾ സർവ്വസാധാരണമായ പദങ്ങളായി, ഇത് കേൾക്കുമ്പോൾതന്നെ തയ്യാറെടുപ്പുകൾ നടത്തുന്നതിന് ജനം ശീലിച്ച് കഴിഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ അറിയിപ്പുകളെ പുച്ഛിക്കുന്ന ആ പതിവ് രീതിയും മാറി. മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ദുഷ്പ്പേര് വരുത്തിയ മുന്നറിയിപ്പുകൾ എല്ലാം പഴങ്കഥ. കഴിഞ്ഞ പ്രളയം നൽകിയ പാഠം ഉൾക്കൊണ്ട് ഇപ്പോൾ ഏത് തരം മുന്നറിയിപ്പും മുഖവിലക്കെടുക്കാൻ ജനം നിർബന്ധിതരായിരിക്കുകയാണ്.
കുമളി: അടിക്കടി അലർട്ടുകൾ നൽകി കാലവസ്ഥനിരീക്ഷണ കേന്ദ്രം, വിനോദ സഞ്ചാരികളുടെ കൊഴിഞ്ഞ്പോക്കിൽ പകച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ. അലാർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ഒറ്റയടിക്ക് തേക്കടി വിനോദസഞ്ചാര കേന്ദ്രത്തിന് നഷ്മാകുന്നത് ലക്ഷങ്ങളാണ് പ്രത്യക്ഷത്തിലുള്ളതിനേക്കാൾ പതിൻമടങ്ങ് നഷ്ടമാണ് വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവർക്കുണ്ടാകുന്നത്. എവിടെ കാറ്റുംമഴയും ഉണ്ടായാലും ആ കൂട്ടത്തിൽ ഇടുക്കിയിലും സാദ്ധ്യത എന്ന് കൂട്ടിച്ചേക്കും. എങ്ങാനും സംഭവിച്ചാലോ എന്ന് കരുതി ഒരമുഴം മുമ്പേ എറിയുന്നതാണ് . ജനം വിശ്വസിക്കുകയും ചെയ്യും. പലതവണ അറിയിപ്പുകൾ പ്രഖ്യാപിക്കുകയും ഒന്നും സംഭവിക്കാതെപോവുകയും ചെയ്തു. എങ്കിലും സാമാന്യമഴയും കാറ്റും ഉണ്ടാകുമെന്നതിനുള്ള ഓറഞ്ച് അലർട്ടും തീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള റെഡ് അലർട്ടും അടിക്കടി വന്നുകൊണ്ടേയിരിക്കുന്നു.
കഴിഞ്ഞ പ്രളയം ടൂറിസംമേഖലയ്ക്ക് വരുത്തിയ നഷ്ടം ഭീകരമാണ്. അതിൽനിന്ന് കരകയറി വരുമ്പോഴാണ് അലർട്ടുകൾ വില്ലനാകുന്നത്. തേക്കടിയിലേക്ക് ഏറിയപങ്ക് വിനോദവിനോദസഞ്ചാരികൾ എത്തുന്നത് ടൂറിസം പാക്കേജിലൂടെയാണ്.തേക്കടി , മൂന്നാർ, ആലപ്പുഴ, കുമരകം... അങ്ങനെ വ്യത്യസ്ഥങ്ങളായ പാക്കേജുകളാണ് ടൂർ ഓപ്പറേറ്റർമാർ നടപ്പിലാക്കുന്നത്.ഓരോ ദിവസവും ആലേർട്ടുകൾ നൽകുമ്പോൾ വിനോദസഞ്ചാരികൾ വങ്ങളുടെ ടൂറിസം ഡെസ്റ്റിനേഷനിൽ മാറ്റംവരുത്തും. പലപ്പോഴും ഒഴിവാക്കപ്പെടുന്നത് തേക്കടിയായിരിക്കും.
കുമളിയിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേ ,റിസോർട്ടുകൾ,റെസ്റ്റോറൻറുകൾ ടൂറിസത്തെ ആശ്രയിച്ചുകഴിയുന്ന ടാക്സിവാഹനങ്ങൾ തുടങ്ങിയവരെയാണ് കൂടുതൽ ബാധിച്ചത്.മുൻകൂട്ടി ബുക്ക് ചെയ്ത മുറികൾ കാൻസൽചെയ്യുമ്പോൾ നിസഹായതയോടെ അനുസരിക്കാനേ കഴിയൂ.ടൂറിസ്റ്റുകൾ വരുന്നില്ലെങ്കിൽ കുമളി നിശബ്ദമാണ്. ഒരുതരത്തിലുമുള്ള ബിസിനസ് നടക്കില്ല. റെസ്റ്റോറന്റുകളിൽ ആളില്ലാതാകും,കളരിപ്പയറ്റ്,ആനസവാരി,കഥകളി തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങളുടെ നിലനിൽപ്പ്തന്നെ അവതാളത്തിലാകും .സ്പൈസസ് കടകൾ അടച്ചിടുകയേ മാർഗമുള്ളു. ജീപ്പ് സവാരി , ബോട്ട് സവാരി ഒക്കെ ശുഷ്ക്കമാകും. മുന്നൂറോളം ജിപ്പുകളാണ് തേക്കിടി ടൂറിസത്തേ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.അടുത്ത ടൂറിസം സീസൺ അടുത്തിരിക്കെ മുന്നറിയിപ്പുകൾ നൽകുമ്പോൾ വിനോദസഞ്ചാരത്തെകൂടി കണക്കിലെടുക്കണമെന്ന അഭ്യർത്ഥനയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ മുന്നോട്ട് വെക്കുന്നത്.
അറിയിപ്പുകൾ നിരന്തരമായി ഉണ്ടാകുമ്പോൾ കഴിഞ്ഞവർഷത്തെ പ്രളയം ആവർത്തിക്കുമോ എന്ന ആശങ്കയാണ് വിനോദ സഞ്ചരികളിൽ ഉണ്ടാകുന്നത്.മറ്റ് സംസ്ഥാനങ്ങളിലേക്ക് വിനോദസഞ്ചാരികൾ പോകുന്ന സ്ഥിതി വിശേഷമാണ് .കൂടാതെ അന്യസംസ്ഥാന സർക്കാരുകൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുമ്പോൾ സംസ്ഥാന സർക്കാർ പ്രളയത്തിൽ തകർന്ന ടൂറിസം മേഖലെ രക്ഷിക്കാൻ ഒരു പദ്ധതിയും ആവിഷ്ക്കരിക്കുന്നില്ല.
മുഹമ്മദ് ഷാജി
(തേക്കടി ടൂറിസം കോഡിനേറ്റർ)