തൊടുപുഴ : നിയാസ് കൂരാപ്പിള്ളി മെമ്മോറിയൽ ട്രസ്റ്റിന്റെയും കെഎസ് യു ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിൽ ജില്ലയിലെ എസ്എസ്എൽസി/സിബിഎസ്ഇ /പ്ലസ്ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന പ്രതിഭാസംഗമം ഇന്ന് നടക്കും. രാവിലെ 10 ന് തൊടുപുഴ മൗര്യ ഗാർഡൻസ് ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നിയാസ് കൂരാപ്പിള്ളി മെമ്മോറിയൽ മെറിറ്റ് അവാർഡ് പ്രതിപക്ഷ നേതാവ് വിദ്യാർഥികൾക്ക് നൽകും.എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മെറിറ്റ് അവാർഡിന് അർഹരായവർ രാവിലെ 9 മണിക്ക് പ്രതിഭാസംഗമംവേദിയിലെ റിസപ്ഷൻ കൗണ്ടറിൽ മാർക്ക് ലിസ്റ്റിന്റെ കോപ്പിയുമായി റിപ്പോർട്ട് ചെയ്യണമെന്ന് ട്രസ്റ്റ് ചെയർമാൻ റോയി കെ പൗലോസ് , കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് എന്നിവർ അറിയിച്ചു.