രാജാക്കാട് : മകന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ച സംഭവത്തിൽ പ്രതിയായ മകനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഉടുമ്പൻചോല ചൂരക്കാട്ടിൽ ബിജുവിന്റെ മരണത്തെ തുടർന്നാണ് കേസിൽ പീരുമേട് സബ് ജയിലിൽ റിമാൻഡിലായിരുന്നു മകൻ ബിപിനെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. 17 ന് ആണ് മദ്യപിച്ച് വീട്ടിലെത്തിയത്‌ചോദ്യം ചെയ്ത പിതാവ് ബിജുവിനെ മകൻ ബിപിൻ ശാരീരികമായി ആക്രമിച്ചത്. വിറകുകമ്പുകൊണ്ടുള്ള അടിയേറ്റ് പിതാവിന്റെ കാൽ രണ്ടായി ഒടിയുകയും തലയിലും ശരീര ഭാഗങ്ങളിലും മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ബിജുവിനെതിരെ ഉടുമ്പൻചോല പൊലീസ്‌കേസ്സെടുത്തു. 22 ന് ഇടുക്കികോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മധുര രാജാജി മെഡിക്കൽകോളേജിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ബിജു അന്നേദിവസം 12.45ന് മരണമടഞ്ഞു. തലച്ചോറിൽ രക്തം കട്ട പിടിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടർന്ന് ബിപിനെതിരെ കൊലക്കുറ്റത്തിന്‌കേസെടുക്കുകയും റിമാന്റിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയുമായിരുന്നു.